ഇരിക്കൂർ:-ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് 16ന് ചൊവ്വാഴ്ച തുടങ്ങും. 25-ന് സമാപിക്കും.
16-ന് വൈകീട്ട് നാലിന് ചപ്പാരപ്പടവ് ഉസ്താദ് ഉദ്ഘാടനം നിർവഹിക്കും. റഹ്മാനിയ ദർസ് മാനേജിങ് കമ്മറ്റി പ്രസിഡൻറ് കെ ടി സിയാദ് ഹാജി പതാക ഉയർത്തും. അബ്ദുൽ റഷീദ് ദാരിമി അധ്യക്ഷനാകും.
ഡിസംബർ 24 വരെ തുടരുന്ന മതപ്രഭാഷണ പരമ്പരകളിൽ മുനീർ ഹുദവി വിളയിൽ, പാണക്കാട് റാജിഹ് അലി ശിഹാബ് തങ്ങൾ എന്നിവർ പ്രഭാഷണം നടത്തും.
24-ന് ഉച്ചയ്ക്ക് മുതൽ അന്നദാനവും 25-ന് അസർ നമസ്കാരാനന്തരം കൂട്ട സിയാറത്തും നടക്കും. കൂട്ടസിയാറത്തിന് പി പി ഉമർ മുസ്‌ലിയാർ നേതൃത്വം നൽകും
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.