തളിപ്പറമ്പ: പട്ടുവം വെള്ളിക്കീൽ റേഷൻ കടക്ക് സമീപത്തെ കരിക്കൻ കണ്ണനെ ( 85)യാണ് കാണാതായത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനത്തിൽ രാവിലെ മുതൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് മകൻ രമേശൻ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു .
ഇതേ തുടർന്ന് പോലിസിലെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.
ഷർട്ടിടാതെ വീട്ടിൽ നിന്നും രാവിലെ എട്ടരയ്ക്ക് ഇറങ്ങിയതാണ് കണ്ണൻ.സാധാരണ മറ്റു വീട്ടിൽ പോകുന്ന ശീലം കാണാതായ കണ്ണനുണ്ട്. അയൽ വീടുകളിൽഅന്വേഷിച്ചപ്പോഴോന്നും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.
പ്രായാധിക്യം കാരണം അധികം ദൂരം ഇയാൾക്ക് നട നടക്കാൻ സാധിക്കില്ല എന്നാണ് വീട്ടുകാരും പറയുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുന്നവർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറിലോ 9497926730 ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.