ടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിലുള്ള അതിജീവിതയുടെ പ്രതികരണം രേഖപ്പെടുത്തിയ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്. അതിജീവിത തൻ്റെ സമൂഹ്യമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പാണ് പൃഥ്വിരാജ് പങ്കുവെച്ചത്. താൻ അതിജീവിതയ്‌ക്കൊപ്പം എന്ന നിലപാടായിരുന്നു തുടക്കം മുതലേ പൃഥ്വിരാജ് സ്വീകരിച്ചത്.
കേസിൽ വിധി വന്നതിന് ശേഷം ആദ്യമായാണ് അതിജീവിത ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. ഈ വിധി പലരേയും ഒരുപക്ഷേ, നിരാശപ്പെടുത്തിയിരിക്കാം, എന്നാൽ, എനിക്ക് ഇതിൽ അത്ഭുതമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരേയും നന്ദിയോടെ ചേർത്തുപിടിക്കുന്നു എന്നായിരുന്നു അതിജീവിതയുടെ പോസ്റ്റ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.