കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദനം. വേങ്ങാട് പഞ്ചായത്ത് പതിനാറാം വാർഡിലെ സ്ഥാനാർത്ഥി ഷീന ടിക്കാണ് മർദനമേറ്റത്. മമ്പറം ജനസേവന കേന്ദ്രത്തിലേക്ക് എത്തിയ സംഘമാണ് അതിക്രമം നടത്തിയത്. ജനസേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറും ആക്രമികൾ തകർത്തു.
ബൂത്ത് ഏജൻ്റ് നരേന്ദ്ര ബാബുവിനും മർദനമേറ്റു. നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രമാണ് ആക്രമികൾ തകർത്തത്. പിന്നിൽ സിപിഐഎം എന്നാണ് കോൺഗ്രസ് ആരോപണം. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.