പാകിസ്ഥാൻ സൈനിക ഭരണകൂടം നടത്തിയതായി ആരോപിക്കപ്പെടുന്ന വ്യോമാക്രമണങ്ങൾ അഫ്ഗാനിസ്ഥാനിൽ വീണ്ടും രൂക്ഷമായ സംഘർഷത്തിന് വഴിവെച്ചു.
ആക്രമണത്തിൽ മൂന്ന് പ്രാദേശിക അഫ്ഗാൻ ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (ACB) പാകിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടുന്ന വരാനിരിക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ നിന്ന് പിന്മാറി.
നവംബർ 5 മുതൽ 29 വരെ ലാഹോറിലും റാവൽപിണ്ടിയിലും നടത്താനിരുന്ന പരമ്പരയിൽ അഫ്ഗാനിസ്ഥാൻ പങ്കെടുക്കേണ്ടതായിരുന്നു.
അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയിലെ ഉർഗൂൺ ജില്ലയിലാണ് വ്യോമാക്രമണം നടന്നത്. പാകിസ്ഥാൻ സൈന്യം നടത്തിയ ഈ ആക്രമണത്തിൽ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് താരങ്ങളായ കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരോടൊപ്പം അഞ്ച് സാധാരണ പൗരന്മാരും ജീവൻ നഷ്ടപ്പെടുത്തി.
സംഭവത്തെക്കുറിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് കഠിനമായ പ്രതികരണം രേഖപ്പെടുത്തി. പാകിസ്ഥാൻ നടത്തിയ ആക്രമണം “ഭീരുത്വത്തിന്റെ പ്രതീകം” ആണെന്നും, കായിക രംഗത്ത് സഹകരണം വർധിപ്പിക്കേണ്ട സമയത്ത് ഇത്തരമൊരു ക്രൂരത അഫ്ഗാനിസ്ഥാനും ലോക ക്രിക്കറ്റിനും വലിയ ആഘാതമാണെന്നും ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
അതിര്‍ത്തിയില്‍ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സൈന്യം ആക്രമണം നടത്തിയെന്നാരോപിച്ച് പാകിസ്ഥാന്‍ തിരിച്ചടിയായിരുന്നു ഈ വ്യോമാക്രമണം.
കഴിഞ്ഞ ആഴ്ചകളായി ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ വെടിവയ്പ്പും സൈനിക സംഘർഷങ്ങളും ശക്തമായിരുന്നു. ഇരുവശത്തും മനുഷ്യനാശം റിപ്പോർട്ട് ചെയ്തതോടെ അന്താരാഷ്ട്ര സമൂഹം ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.