ശബരിമല അയ്യപ്പക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി പുനഃസ്ഥാപിച്ചു.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനം നടത്തിയ അറ്റകുറ്റപ്പണി കഴിഞ്ഞാണ് പാളികൾ തിരികെ ശബരിമലയിൽ എത്തിച്ചത്.
ഇന്ന് വൈകുന്നേരം നാലുമണിയോടെ തുലാമാസ പൂജകൾക്കായി ശ്രീകോവിൽ നട തുറന്നപ്പോഴാണ് പുതുതായി അറ്റകുറ്റപ്പണി പൂർത്തിയാക്കിയ സ്വർണപാളികൾ അയ്യപ്പവിഗ്രഹത്തിന് മുൻപിൽ പുനഃസ്ഥാപിച്ചത്.
തന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുണ്‍കുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.