ലോകറെക്കോർഡിട്ട് സ്മൃതി മന്ദാന; വേഗത്തില്‍ 5000 ക്ലബിലെത്തിയ വനിത താരം

ലോകറെക്കോർഡിട്ട് സ്മൃതി മന്ദാന; വേഗത്തില്‍ 5000 ക്ലബിലെത്തിയ വനിത താരം

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ പുതിയ ലോക റെക്കോർഡിട്ട് സ്മൃതി മന്ദാന.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നല്ല തുടക്കമാണിട്ടത്.

വ്യക്തിഗത സ്കോര്‍ 18ല്‍ എത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോര്‍ഡാണ് സ്മൃതി മന്ദാന സ്വന്തമാക്കിയിരിക്കുന്നത്.

വനിതാ ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പിന്നിടുന്ന അപൂർവ നേട്ടവും സ്മൃതി മന്ദാന സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ലോകത്തിലെ അഞ്ചാമത്തെ താരവുമാണ് സ്മൃതി.

112 ഇന്നിംഗ്‌സുകൾക്കുള്ളിൽ 5568 പന്തുകൾ നേരിട്ട് 5000 റൺസ് അടിച്ചെടുത്തതാണ് ഈ നേട്ടത്തിന് പിന്നിൽ.

വെസ്റ്റ് ഇൻഡീസിന്റെ സ്റ്റെഫാനി ടെയ്‌ലർ (129 ഇന്നിംഗ്‌സ്), ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സ് (6182 പന്തുകൾ) എന്നിവരെ മറികടന്നാണ് സ്മൃതി വേഗത്തിൽ 5000 റൺസ് ക്ലബിലെത്തിയത്.

പ്രായം കുറഞ്ഞ നിലയിൽ ഈ നേട്ടം കൈവരിക്കുന്ന താരവുമാണ് അവൾ.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് തന്നെ സ്മൃതിയുടെ പേരിലുണ്ടായിരുന്നത് മറ്റൊരു റെക്കോർഡും — വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്നത്.

ഈ വർഷം കളിച്ച 17 ഏകദിനങ്ങളിൽ നിന്നാണ് അവൾ 982 റൺസ് നേടിയത്. ഓസ്ട്രേലിയക്കെതിരേ 18 റൺസ് കൂടി നേടുമ്പോൾ, ഈ നേട്ടം 1000-ൽ കടന്ന് ചരിത്രമായി.






News Desk
2025-10-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.