Read report

'ചിത്താരി ഹംസ മുസ്‌ലിയാർ' പുസ്തകം പ്രകാശനം ചെയ്തു

'ചിത്താരി ഹംസ മുസ്‌ലിയാർ' പുസ്തകം പ്രകാശനം ചെയ്തു

തളിപ്പറമ്പ:കോഴിക്കോട് മർകസ് നോളജ് സിറ്റി ആസ്ഥാനമായുള്ള മലൈബാർ പ്രസ് പ്രസിദ്ധീകരിച്ച 'മേക്കേഴ്സ് ഓഫ് ഇസ്‌ലാം ഇൻ മലബാർ' പരമ്പരയിലെ പത്താമത് പുസ്തകമായ 'ചിത്താരി ഹംസ മുസ്‌ലിയാർ' പ്രകാശനം ചെയ്തു.
സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി നാടുകാണി അൽ മഖറിൽ സംഘടിപ്പിച്ച ഹഫലതുല്‍ ഉലമ ചടങ്ങിൽ വെച്ച് 
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ  പി അബൂബക്കർ മൗലവി, അൽമഖ‍ർ ഫിനാൻസ്  സെക്രട്ടറി അബ്ദുൽ ജബ്ബാർ ഹാജിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും അൽ മഖ‍ർ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായിരുന്നു കൻസുൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാർ.
പൂനൂർ മർകസ് ഗാർഡനിൽ ബാച്ചിലർ പ്രോഗ്രാം നാലാം വർഷ വിദ്യാർഥിയും ശ്രീ നാരായണഗുരു ഓപ്പൺ യുണിവേഴ്സിറ്റിയിൽ 
ബി എ ഇക്കണോമിക്സ് അവസാന വർഷ വിദ്യാർഥിയുമായ അമീൻ മയ്യിലാണ് രചന നിര്‍വ്വഹിച്ചത്. 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുറഹ്‌മാന്‍ ബാഖവി പരിയാരം,അൽ മഖർ ജനറൽ സെക്രട്ടറി സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര,വൈസ് പ്രസിഡന്റ് അലി കുഞ്ഞി ദാരിമി, ജില്ലാ മുശാവറ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹകീം സഅദി,എസ് എം എ കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് ദാരിമി, എഴുത്തുകാരൻ അമീൻ മയ്യിൽ എന്നിവർ സംബന്ധിച്ചു. 
 






രാജൻ തളിപ്പറമ്പ
2026-10-26



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.