Read report

മീശപ്പുലിമലയിലും നീലവസന്തം; നീലക്കുറിഞ്ഞി കാണാൻ ഇന്ന് മുതൽ പ്രവേശനം

മീശപ്പുലിമലയിലും നീലവസന്തം; നീലക്കുറിഞ്ഞി കാണാൻ തിങ്കളാഴ്ച മുതൽ പ്രവേശനം

മൂന്നാർ: പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തിനും പ്രകൃതിഭംഗിക്കും മാറ്റുകൂട്ടി മീശപ്പുലിമലയിലും നീലക്കുറിഞ്ഞി വസന്തം. മൂന്നാർ, വട്ടവട, ചൊക്രമുടി എന്നിവിടങ്ങൾക്കു പിന്നാലെ ഉയർന്ന കൊടുമുടികളിലൊന്നായ മീശപ്പുലിമലയിലും നീലക്കുറിഞ്ഞി പൂത്തതോടെ സഞ്ചാരികൾക്ക് അപൂർവ പ്രകൃതിക്കാഴ്ച ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു. തിങ്കളാഴ്ച മുതൽ ഇവിടെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

നാലുമണിക്കൂർ പാക്കേജ്; നിരക്ക് 1,416 രൂപ

വനം വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎഫ്ഡിസി) മൂന്നാർ ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് മീശപ്പുലിമലയിലെ നീലക്കുറിഞ്ഞി കാണാനുള്ള യാത്ര ഒരുക്കിയിരിക്കുന്നത്. നാലുമണിക്കൂർ ദൈർഘ്യമുള്ള പാക്കേജിന് ഒരാൾക്ക് 1,416 രൂപയാണ് നിരക്ക്.

കെഎഫ്ഡിസിയുടെ വാഹനത്തിലാണ് സന്ദർശകരെ യാത്രയ്ക്കായി കൊണ്ടുപോകുക. യാത്രയ്ക്കിടെ ലഘുഭക്ഷണവും ലഭ്യമാക്കും. മീശപ്പുലിമലയ്ക്ക് സമീപമുള്ള ഷൂട്ടിങ് പോയിന്റ് വരെയാണ് സന്ദർശകർക്ക് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്.

പുതുതായി തയ്യാറാക്കിയ കുറിഞ്ഞി ആപ്പിലൂടെയും കെഎഫ്ഡിസിയുടെ വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാവിലെ ആറു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശന സമയം.

സന്ദർശകരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം

മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കെഎഫ്ഡിസി ഓഫീസിന് സമീപം സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നീലക്കുറിഞ്ഞി പൂക്കാലം ആസ്വദിക്കാൻ എത്തുന്നവർക്ക് യാത്രയും പാർക്കിങ്ങും കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം.






News Desk
2026-10-26



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.