Read report

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: നാളെ(ഒക്ടോബര്‍ 27) ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗീക നിയന്ത്രണം. കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ട്രെയി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നാളെ(ഒക്ടോബര്‍ 27) ബംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. കെഎസ്ആര്‍ ബംഗളൂരു-എറണാകുളം ജങ്ഷന്‍(26651) വന്ദേഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. വന്ദേഭാരത് എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും

എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബംഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരില്‍നിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിന്‍ തൃശ്ശൂരില്‍നിന്ന് പുറപ്പെടും.

എറണാകുളം ജങ്ഷന്‍-ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12617) 27 ന് ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക. മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്‌സ്പ്രസ്( 16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകും. തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യതിലക് നേത്രാവതി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്(19577) 40 മിനിറ്റ് വൈകും.






News Desk
2026-10-26



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.