Read report

തലശേരി സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയില്‍ കുഴഞ്ഞുവീണു മരിച്ചു

രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

തലശേരി: പാനൂര്‍ ചമ്പാട് സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ചു. ചമ്പാട് പി എം മുക്കിലെ തയ്യുള്ളതില്‍ ഹസന്‍-നുസൈബ ദമ്പതികളുടെ മകന്‍ ഫഹദ് അലന്‍ ഷദാന്‍ (19) ആണ് മരണപ്പെട്ടത്. മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്

കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരി: ഷിറാന. പിതാവ് ഹസന്‍ മാണ്ഡ്യ ടൗണില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു. മൃതദേഹം മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍കൊണ്ടുവന്ന് പൊന്ന്യം പാലം പുഴക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.






News Desk
2026-10-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.