Read report

പാമ്പ്, തേനീച്ച, കടന്നല്‍ ആക്രമിച്ച് മരിച്ചാല്‍ അഞ്ച് ലക്ഷം; വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക 17.5 ലക്ഷമായി ഉയര്‍ത്തി

പുതുക്കിയ നിരക്കനുസരിച്ച്, വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തില്‍ നിന്ന് 17.5 ലക്ഷം രൂപയായി ഉയര്‍ത്തി.

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നല്‍കുന്ന നഷ്ടപരിഹാരത്തിലും ചികിത്സാ ധനസഹായത്തിലും 25 ശതമാനം വര്‍ധനവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിക്കൊണ്ടുള്ള ഉത്തരവ് വനംവകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയതിന് പിന്നാലെയാണ് ദുരിതബാധിതര്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനം.

പുതുക്കിയ നിരക്കനുസരിച്ച്, വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തില്‍ നിന്ന് 17.5 ലക്ഷം രൂപയായി ഉയര്‍ത്തി. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായം 4 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം രൂപയാക്കി. 40 മുതല്‍ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 2.5 ലക്ഷം രൂപയും (പഴയത് 2 ലക്ഷം), 60 ശതമാനത്തിലധികം വൈകല്യം സംഭവിച്ചവര്‍ക്ക് 3,12,500 രൂപയും (പഴയത് 2.5 ലക്ഷം) ലഭ്യമാകും.

ആശുപത്രിവാസം ആവശ്യമായി വരുന്ന പരിക്കുകള്‍ക്ക് രോഗാവസ്ഥ അനുസരിച്ച് 1,25,000 രൂപ വരെ ലഭിക്കും. ഒരാഴ്ചയിലധികം ആശുപത്രിവാസം വേണ്ടിവരുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കും. ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുന്ന അതീവ ഗുരുതര സാഹചര്യങ്ങളില്‍, ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ചെലവായ യഥാര്‍ഥ തുക സിഎംഡിആര്‍എഫില്‍ നിന്ന് പൂര്‍ണ്ണമായും ലഭ്യമാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.






News Desk
2026-10-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.