Innathe Varthakal

ഒരു നിമിഷത്തെ തിടുക്കം ജീവിതം മാറ്റി മറിച്ചേക്കാം'; ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പങ്കുവെച്ച് എംവിഡി

ഒരു നിമിഷത്തെ അഹങ്കാരവും അശ്രദ്ധയും തെറ്റായ ഓവർടേക്കിങ്ങും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും കരിച്ചുകളഞ്ഞേക്കാം.

തിരുവനന്തപുരം: ഒരു നിമിഷത്തെ അഹങ്കാരവും അശ്രദ്ധയും തെറ്റായ ഓവർടേക്കിങ്ങും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും കരിച്ചുകളഞ്ഞേക്കാം. റോഡിലെ നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന മരണപ്പാച്ചിലുകൾ സ്വന്തം ജീവന് മാത്രമല്ല, എതിർദിശയിൽ വരുന്ന നിരപരാധികളുടെ ജീവനും കൂടിയാണ് ഭീഷണിയാകുന്നത്. ഓവർടേക്കിംഗ് തീർത്തും സുരക്ഷിതമായി മാത്രം ചെയ്യേണ്ട ഒന്നാണ്. ധൃതിയല്ല, വിവേകമാണ് വേണ്ടത്. ഒരു നിമിഷത്തെ തിടുക്കം ചിലപ്പോൾ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാമെന്ന് ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് കൊണ്ടുള്ള കുറിപ്പിൽ മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

കുറിപ്പ്:

ഇത്തരത്തിലെ ഒരു നിമിഷത്തെ അഹങ്കാരവും അശ്രദ്ധയും തെറ്റായ ഓവർടേക്കിങ്ങും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് കരിച്ചുകളയുന്നത്. റോഡിലെ നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം മരണപ്പാച്ചിലുകൾ സ്വന്തം ജീവന് മാത്രമല്ല, എതിർദിശയിൽ വരുന്ന നിരപരാധികളുടെ ജീവനും കൂടിയാണ് ഭീഷണിയാകുന്നത്.

ഓവർടേക്കിംഗ് തീർത്തും സുരക്ഷിതമായി മാത്രം ചെലയ്യണ്ട ഒന്നാണ്, ധൃതിയല്ല, വിവേകമാണ് വേണ്ടത്. ഒരു നിമിഷത്തെ തിടുക്കം ചിലപ്പോൾ നിങ്ങളുടേയും മറ്റ് റോഡുപയോക്താക്കളുടെയും ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം.

ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുന്നിൽ റോഡ് വ്യക്തമായി കാണാത്ത വളവിലോ കയറ്റത്തിലോ പാലത്തിലോ ജംഗ്ഷനിലോ ഒരിക്കലും ഓവർടേക്ക് ചെയ്യരുത്.

ഇൻഡിക്കേറ്ററും ഹോണും ഉപയോഗിച്ച് നിങ്ങളുടെ ഉദ്ദേശ്യം മറ്റുള്ളവരെ അറിയിക്കുക. പിന്നിലെ വാഹനങ്ങളെ മിററിൽ നോക്കി നിരീക്ഷിക്കണം

വലതുവശത്തുകൂടിയാണ് ഓവർടേക്ക് ചെയ്യേണ്ടത്. മുന്നിലെ വാഹനം വലത്തേക്ക് തിരിയാൻ സിഗ്നൽ നൽകിയാലോ മൾട്ടി ലേൻ റോഡിൽ സ്വന്തം ലേനിൽ നിന്ന് മാറാതെ സുരക്ഷിതമായ രീതിയാലോ ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്യാം.

എതിരെ വരുന്ന വാഹനത്തിന്റെ വേഗം കുറച്ചുകാണരുത്. ഓവർടേക്ക് പൂർത്തിയാക്കാൻ ആവശ്യമായ ദൂരം ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

മുന്നിലെ വാഹനത്തെ മറികടന്ന ശേഷം സുരക്ഷിതമായ അകലം പാലിച്ച് മാത്രമാണ് തിരികെ ഇടതുലെയ്നിലേക്ക് വരേണ്ടത്.

സോളിഡ് വൈറ്റ്/യെല്ലോ ലൈൻ ഉള്ളിടത്തും സ്കൂൾ, ആശുപത്രി പരിസരങ്ങളിലും സീബ്ര ക്രോസിംഗിലും തിരക്കേറിയ നഗര റോഡുകളിലും ഓവർടേക്കിംഗ് നിയമവിരുദ്ധവും അപകടകരവുമാണ്.

​നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. റോഡിൽ പരസ്പര ബഹുമാനത്തോടെയും ജാഗ്രതയോടെയും വാഹനം ഓടിക്കുക

നിരത്തിൽ തോറ്റ് കൊടുക്കുമോഴാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുന്നത് എന്ന കാര്യവും മറക്കാതിരിക്കുക.






News Desk
2026-10-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.