സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം അറിയിക്കുന്നതിനുമായി മട്ടന്നൂർ മിഷൻ ആശുപത്രിയിൽ സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി ഐ എം എ കൂത്തുപറമ്പും എച്ച് എൻ സി ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
മലബാർ കാൻസർ സെന്റർ തലശ്ശേരിയിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ഡോ. നീതു ക്ലാസിന് നേതൃത്വം നൽകും. സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, സ്വയം പരിശോധനയുടെ പ്രാധാന്യം, രോഗം നേരത്തേ തിരിച്ചറിയാനുള്ള മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിക്കും. രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ വിദഗ്ധരോട് ചോദിച്ചറിയാനും അവസരമുണ്ടാകും.
ഐ എം എ പ്രസിഡന്റ് ഡോ. ചസ്മ, സെക്രട്ടറി ഡോ. സദീക്ക സാജിദ്, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ഗീത പി ,എച്ച് എൻ സി ഹെൽത്ത് കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഷിജാസ് മംഗലത്ത്, അക്കൗണ്ട്സ് ഹെഡ് നജീബ് സി.പി., അഡ്മിനിസ്ട്രേറ്റർമാരായ ഗോപകുമാർ,സജീർ വി.പി. എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.