Read report

അസുഖത്തെത്തുടര്‍ന്ന് വയോധിക കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി

അസുഖത്തെത്തുടര്‍ന്ന് വയോധിക കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി

തളിപ്പറമ്പ: അസുഖത്തെത്തുടര്‍ന്ന് വയോധിക കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി. പറശിനിക്കടവ് തലുവില്‍ കുന്നിന്‍
പുറത്തെ ഓടന്‍ വളപ്പില്‍ സി ചന്ദ്രി (70)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. 
മുറിയില്‍ വെച്ച് ഇരു കൈകളുടെയും ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായ ഇവരെ തളിപ്പറമ്പ് സഹകരണാശുപത്രിയിലും തുടര്‍ന്ന് പരിയാരത്തെ കണ്ണൂർ  മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും രാത്രി 8.45ഓടെ മരണം സംഭവിക്കുകയായിരുന്നു.
ചന്ദ്രിക്ക് ഹൃദയസംബന്ധമായ അസുഖവും വലത് കൈയുടെ എല്ലിന് തേയ്മാനവുമുണ്ടായിരുന്നു.ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.ഭര്‍ത്താവ: ഒ വി വാസു.മക്കള്‍:സുവര്‍ണന്‍ (ആന്തൂര്‍ നഗരസഭ ജീവനക്കാരന്‍),
രാജിനി.മരുമക്കള്‍: പി ഷീജ (കമ്പില്‍), ടി രാജന്‍ (ബാവുപ്പറമ്പ). സഹോദരങ്ങള്‍: കല്യാണി (നടുവില്‍),മാധവി (കാനൂല്‍), 
ദേവി (വെള്ളിക്കീല്‍),പരേതനായ രാഘവന്‍.
 






രാജൻ തളിപ്പറമ്പ
2026-10-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.