Read report

വാട്‍സാപ്പില്‍ പുതിയ ഫീച്ചര്‍! ഇനി ഇൻസ്റ്റഗ്രാം റീല്‍സ് പങ്കിടാൻ എളുപ്പം

വാട്‍സാപ്പില്‍ പുതിയ ഫീച്ചര്‍! ഇനി ഇൻസ്റ്റഗ്രാം റീല്‍സ് പങ്കിടാൻ എളുപ്പം

വാട്‍സാപ്പ് ചാറ്റുകളിലൂടെ ഇൻസ്റ്റഗ്രാം റീല്‍സ് പങ്കിടുന്നത് കൂടുതല്‍ എളുപ്പമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു.

ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവില്‍ പ്രത്യേക റീല്‍സ് ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന സംവിധാനമാണ് പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളില്‍ ചിലർക്കായി ഫീച്ചർ ലഭ്യമായിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇതോടെ മീഡിയ പിക്കറില്‍ തിരഞ്ഞ് റീല്‍സ് കണ്ടെത്തുന്നതിന് പകരം ചാറ്റില്‍നിന്നുതന്നെ വിഡിയോകള്‍ തിരഞ്ഞെടുത്ത് പങ്കിടാം.

ചാറ്റില്‍ പ്രത്യേക റീല്‍സ് ബട്ടണ്‍:

വാട്സ്‌ആപ്പിലെ പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന ഡബ്ല്യുഎബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡിനായുള്ള വാട്സ്‌ആപ്പ് ബീറ്റാ പതിപ്പായ 2.26.42.9 ഉപയോഗിക്കുന്ന ചിലർക്കാണ് പുതിയ സൗകര്യം ലഭിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോർ വഴി ലഭിക്കുന്ന ഈ പതിപ്പിലാണ് ഫീച്ചർ പരീക്ഷിക്കുന്നത്. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിലുള്ള റീല്‍സ് ബട്ടണില്‍ അമർത്തിയാല്‍ ഇൻസ്റ്റഗ്രാമിലെ ഉപയോക്താവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകള്‍ കാണാനാകും. അടുത്തിടെ കണ്ടതും സേവ് ചെയ്തതും ലൈക്ക് ചെയ്തതുമായ റീല്‍സുകള്‍ പ്രത്യേകം ടാബുകളിലായി ലഭിക്കും. ഇതില്‍നിന്ന് ഇഷ്ടമുള്ള വിഡിയോ തിരഞ്ഞെടുത്ത് നേരിട്ട് വാട്സ്‌ആപ്പ് ചാറ്റില്‍ പങ്കിടാം.

അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യണം:

പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിന് വാട്സ്‌ആപ്പ് അക്കൗണ്ട് മെറ്റയുടെ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുമായി വാട്സ്‌ആപ്പ് ബന്ധിപ്പിക്കാൻ താല്‍പര്യമില്ലാത്തവർക്ക് നിലവിലുള്ള രീതിയില്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത് തുടരാം. എന്നാല്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തവർക്ക് ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവില്‍ പുതിയ റീല്‍സ് ബട്ടണ്‍ ലഭിക്കില്ല.

മീഡിയ പിക്കറിലെ നടപടികള്‍ ഒഴിവാക്കാം:

നിലവില്‍ വാട്സ്‌ആപ്പിലൂടെ ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും സ്റ്റോറികള്‍, പോസ്റ്റുകള്‍, റീല്‍സുകള്‍ എന്നിവ പങ്കിടാൻ സൗകര്യമുണ്ട്. ഇതിനായി മീഡിയ പിക്കർ തുറന്ന് ആവശ്യമായ ഉള്ളടക്കം കണ്ടെത്തണം. പുതിയ ഫീച്ചർ വരുന്നതോടെ ഈ നടപടികള്‍ ഒഴിവാക്കി റീല്‍സുകള്‍ വേഗത്തില്‍ കണ്ടെത്താനും ചാറ്റുകളില്‍ പങ്കിടാനും സാധിക്കും.

എല്ലാവർക്കും ഉടൻ ലഭിക്കില്ല

നിലവില്‍ തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ബീറ്റാ പരീക്ഷകർക്കിടയിലാണ് ഫീച്ചർ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. 2.26.42.9 പതിപ്പ് ഇൻസ്റ്റാള്‍ ചെയ്ത എല്ലാവർക്കും ഈ സൗകര്യം ലഭിക്കണമെന്നില്ല. ഘട്ടംഘട്ടമായാണ് ഫീച്ചർ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. പുതിയ ഷോർട്ട്കട്ട് എല്ലാ ഉപയോക്താക്കള്‍ക്കും എപ്പോള്‍ ലഭ്യമാക്കുമെന്ന കാര്യത്തില്‍ വാട്സ്‌ആപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പരീക്ഷണഘട്ടത്തിലെ പ്രവർത്തനക്ഷമത വിലയിരുത്തിയ ശേഷമായിരിക്കും ഫീച്ചറിന്റെ വിപുലമായ വിതരണം സംബന്ധിച്ച തീരുമാനം ഉണ്ടാകുക.
 






News Desk
2026-10-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.