Read report

എസ്ബിഐ ഡാറ്റ ചോർച്ച: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ; അന്വേഷണം ആരംഭിച്ച് ബാങ്ക്!

എസ്ബിഐ ഡാറ്റ ചോർച്ച: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ; അന്വേഷണം ആരംഭിച്ച് ബാങ്ക്!

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ ഉറവിടവും ചോർച്ചയുടെ വ്യാപ്തിയും കണ്ടെത്താൻ ബാങ്ക് വിശദമായ അന്വേഷണം ആരംഭിച്ചു.

പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്ത്

ഉപഭോക്താക്കളുടെ പേരുകൾ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസം, താമസവിലാസം, ലിംഗം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്.

ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ നമ്പറുകൾ, വായ്പാ അപേക്ഷകളുമായും മറ്റ് രേഖകളുമായും ബന്ധപ്പെട്ട വിവരങ്ങളും പുറത്തായതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ചോർച്ചയുടെ യഥാർഥ വ്യാപ്തി സ്ഥിരീകരിക്കേണ്ടതുണ്ട്. വിവരങ്ങൾ പുറത്തുവന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും വെല്ലുവിളിയാകാം.

 

ഒക്ടോബർ 16ന് വിവരങ്ങൾ ചോർന്നിരിക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി എസ്ബിഐ അറിയിച്ചു. ത്രെറ്റ് ഇന്റലിജൻസ് സേവനദാതാവ്, ഡിഫൻസ് സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) എന്നിവരിൽനിന്നാണ് മുന്നറിയിപ്പ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3.75 ലക്ഷം രേഖകൾ പ്രാഥമികമായി പരിശോധിച്ചപ്പോഴാണ് 3,897 ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ, പുറത്തുവന്ന രേഖകളുടെ ആധികാരികതയും ചോർച്ചയുടെ യഥാർഥ വ്യാപ്തിയും സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എസ്ബിഐ

വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ ബാധിച്ചിട്ടില്ലെന്നാണ് എസ്ബിഐയുടെ വിശദീകരണം. ബാങ്കിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയാണെന്നും സൈബർ സുരക്ഷാ നടപടികൾ സജീവമാക്കിയെന്നും അധികൃതർ അറിയിച്ചു.

ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിനും പുറത്തായ വിവരങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുമായി സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. വിവരങ്ങൾ ചോർന്നതിലൂടെ ഉപഭോക്താക്കൾ നേരിടാനിടയുള്ള അപകടസാധ്യതകളും പരിശോധിക്കും.






News Desk
2026-10-21



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.