തളിപ്പറമ്പ:വീട്ടിലെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പ് പേർഷ്യൻ പൂച്ചയെ വിഴുങ്ങി.
മോറാഴ കുട്ടഞ്ചേരിയിലാണ് സംഭവം .
കഴിഞ്ഞ ദിവസം രാവിലെയാണ് അത്തപുരയിൽ റംലയുടെ വീട്ടിൽ പെരുമ്പാമ്പിനെ കണ്ടത്.
അടുക്കളയിൽ നിന്നും ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ വാഷ്ബേസിന് സമീപം കൂറ്റൻ പെരുമ്പാമ്പിനെ കാണുകയായിരുന്നു. അടുക്കളയിൽ ഉണ്ടായിരുന്ന രണ്ട് പേർഷ്യൻ പൂച്ചകളിൽ ഒന്നിനെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു .
മറ്റൊരു പേർഷ്യൻ പൂച്ച വീട്ടിലെ അലമാരക്കുമുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വീടിൻ്റെ പിൻവശത്തെ ഗ്രില്ലിൽ കൂടിയാണ് പെരുമ്പാമ്പ് അകത്ത് കയറിയത്.
വിവരം വീട്ടുകാർ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചു.
ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ
പി വി സനൂപ്
കൃഷ്ണൻ്റെ നിർദ്ദേശപ്രകാരം വനം വകുപ്പ് റെസ്ക്യൂവർ സുചീന്ദ്രൻ മൊട്ടമ്മൽ വീട്ടിലെത്തി പാമ്പിനെ പിടികൂടി.
റെയിഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം പെരുമ്പാമ്പിനെ ആവസവ്യവസ്ഥയിലേക്ക് വിട്ടയച്ചു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.