തളിപ്പറമ്പ: മാലിന്യക്കുഴിയിൽ വീണ പശുവിനെ നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
തളിപ്പറമ്പ് കാക്കാത്തോട് ബസ്സ് സ്റ്റാൻഡിലെ കാടുപിടിച്ച് കിടക്കുന്ന കുഴിയിലാണ് അലഞ്ഞതിരിയുന്ന പശു വീണത്.
മഴക്കാലമായതിനാൽ കുഴിയിൽ നിറയെ വെള്ളം ഉണ്ടായിരുന്നു .
പശു അപകടത്തിൽപ്പെട്ട സംഭവം സമീപവാസികൾ തളിപ്പറമ്പ് ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു .
സ്റ്റേഷൻ ഓഫീസർ നിധീഷിൻ്റെനേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ പശുവിനെ കയർ ഉപയോഗിച്ച് കരക്കെത്തിക്കുകയായിരുന്നു .
തളിപ്പറമ്പിലെ സാമൂഹ്യ പ്രവർത്തകൻ മക്കി സിദ്ധിഖും സഹായത്തിനെത്തിയിരുന്നു .നിരവധി പശുക്കൾ അലഞ്ഞ് തിരിയുന്ന സ്ഥലമാണ് കാക്കാത്തോട് ബസ്സ് സ്റ്റാൻഡ് പരിസരം .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.