കണ്ണൂര്‍: പണമുളളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ മികവോടെ പഠിക്കാന്‍ കഴിയുന്ന ഒരിടമായി നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മാറിയിരിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള പഠനസൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ പോലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മന്ദിരങ്ങള്‍ നാടിന് സമര്‍പ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണിയഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പടപ്പേങ്ങാട് ഗവ. എല്‍പി സ്‌കൂള്‍, മാവിച്ചേരി ജിഎല്‍പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്കാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മന്ദിരങ്ങള്‍ സമര്‍പ്പിച്ചത്. കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളും ലബോറട്ടറികളും ഉള്‍പ്പെട്ട കെട്ടിടമാണ് വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തത്. 'സ്‌കൂളുകള്‍ നാടിന്റെ അഭിമാനം' എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്ന കാഴ്ച്ചയാണ് ഇവിടെയെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.