ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്ക് ആശംസകൾ അർപ്പിക്കുവാൻ ആണ് മമ്മൂട്ടിയെത്തിയത്. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
നിർമാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു. ചേറൂർ ഗാന്ധിനഗർ വസതിയിലാണ് മമ്മൂട്ടി എത്തിയത്. വിവാഹത്തിന് വരാം എന്ന് പറഞ്ഞിരുന്നു. ആലുവ പാലത്തിന്റെ വാഹന ക്യൂവിൽ പെട്ട് തിരികെ പോയി. നവ ദമ്പതികൾക്ക് ആശംസകൾ നേർന്ന്, കാപ്പി കുടിച്ച് മധുരക്കിഴങ്ങും കഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്.
മമ്മൂട്ടിയുമായുള്ള വർഷങ്ങളുടെ ആത്മബന്ധത്തെക്കുറിച്ച് ബി ഗോപാലകൃഷ്ണൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ അസാധാരണമായ എളിമയാണ് തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഇത്രയധികം ദൃഢത നൽകുന്നതെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
പരസ്പരമുള്ള സ്നേഹവും സൗഹൃദവും സാധാരണമാണെങ്കിലും ഇത്രയധികം പ്രശസ്തനായ ഒരാളിൽ കാണുന്ന എളിമ അപൂർവമാണെന്നും ഗോപാലകൃഷ്ണൻ തന്റെ കുറിപ്പിൽ തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം തോളിൽ കൈയിട്ട് നിൽക്കുന്ന സൗഹൃദത്തിന്റെ ചിത്രം കൂടി അദ്ദേഹം പങ്കുവെച്ചതോടെ ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറുകയും ചെയ്തിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.