Kerala

ദാവൂദിനെ പുകഴ്ത്തുന്ന സ്റ്റിക്കറുകൾ; കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് കർണാടകയിൽ കസ്റ്റഡിയിൽ

ദാവൂദിനെ പുകഴ്ത്തുന്ന സ്റ്റിക്കറുകൾ; കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് കർണാടകയിൽ കസ്റ്റഡിയിൽ

ചിക്കമഗളൂരു: 1993-ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയായ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ മഹത്വവൽക്കരിക്കുന്ന സന്ദേശങ്ങളും സ്റ്റിക്കറുകളും പതിച്ച കേരളത്തിൽ നിന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസ് കർണാടകയിലെ ചിക്കമഗളൂരുവിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ബസും രേഖകളും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

‘ദാവൂദ്: റൈസ് ഓഫ് ഡോൺ’ (Dawood: Rise of Don), ‘എമ്പറർ സ്ട്രൈക്ക്സ് എഗെയ്ൻ’ (Emperor Strikes Again) തുടങ്ങിയ വാചകങ്ങളാണ് ബസിൽ പ്രദർശിപ്പിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിമിനെ നായകപരിവേഷത്തോടെ അവതരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വിവാദത്തിന് കാരണമായത്.

ചിക്കമഗളൂരു നഗരത്തിലെ ബൊളരാമേശ്വര ക്ഷേത്രത്തിന് സമീപം ബസ് എത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ സ്റ്റിക്കറുകൾ ശ്രദ്ധിച്ചത്. തുടർന്ന് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ പോലീസ് ബസും അനുബന്ധ രേഖകളും പരിശോധിക്കാനായി കസ്റ്റഡിയിലെടുത്തു. സ്റ്റിക്കറുകൾ പതിച്ചതിന് പിന്നിൽ ആരാണെന്നും ഇതിന്റെ ഉദ്ദേശ്യം എന്താണെന്നും കണ്ടെത്താനാണ് അന്വേഷണം.

അതേസമയം, സംഭവത്തിൽ ബിജെപി യുവമോർച്ചയും പ്രതിഷേധിച്ചു. ചിക്കമഗളൂരുവിലെത്തുന്നതിന് മുമ്പ് പോലീസ് പരിശോധനാ കേന്ദ്രങ്ങൾ കടന്നുപോയ ബസിൽ ഇത്തരം സന്ദേശങ്ങൾ ഉണ്ടായിരുന്നത് എങ്ങനെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സംഘടന ചോദിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.






News Desk
2026-11-08



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.