Kerala

അളവിൽ കൂടുതൽ എഥനോള്‍ കലർത്തി പെട്രോൾ വിൽപ്പന; പരിശോധനയ്ക്ക് നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്

Kerala News അളവിൽ കൂടുതൽ എഥനോള്‍ കലർത്തി പെട്രോൾ വിൽപ്പന; പരിശോധനയ്ക്ക് നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്

പെട്രോൾ ഉത്പ്പന്നങ്ങളിൽ നിർദിഷ്ട അളവിൽ അധികം എഥനോള്‍ കലർത്തി വിൽക്കുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദേശം നൽകി മന്ത്രി അനുപ് ജേക്കബ്.

മുഖ്യമന്ത്രിമായി ചർച്ച നടത്തിയശേഷമാണ് നിർദേശം നൽകിയത്. കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കർണ്ണാടകയിൽ ഇത്തരത്തിൽ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേരളത്തിലും പരിശോധന നടത്താൻ നിർദേശം നൽകിയത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. 2005 ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈ സ്‌പീഡ് ഡീസൽ റെഗുലേഷൻസ് ഓഫ് സ്പ്ളൈ ഡിസ്‌ട്രീ ബ്യൂഷൻ & പ്രിവൻഷൻ ഓഫ് മൽപ്രാക്റ്റീസസ് നിയമപ്രകാരം സംസ്ഥാനം 2014 ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ളൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരം നൽകിയിട്ടുണ്ട്. മായം കലർത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.






News Desk
2026-11-07



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.