തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കും. സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാനുള്ള പ്രമേയവും ആദ്യദിനം സഭയിലെത്തും
2025 മാർച്ചിൽ നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാനുള്ള പ്രമേയവും നിയമസഭയിൽ വരുന്നുണ്ട്. ചട്ടം 118 അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രമേയം അവതരിപ്പിക്കും. മാസപ്പടിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള വിജിലൻസ് കേസ് ഉൾപ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ സഭാ തലത്തിൽ ചർച്ചയാകും. മുഖ്യമന്ത്രിയുടെ സ്പോൺസർഡ് വിമാന യാത്രയും,മന്ത്രിമാരുടെ വിദേശ യാത്രയും ഉൾപ്പടെ പ്രതിപക്ഷം ആയുധമായി ഉയർത്തും. പവർകെട്ട്,മരുന്ന് ക്ഷാമം,ശബരിമല വിവാദം ഉൾപ്പടെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും പ്രതിപക്ഷം ചർച്ചയാക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.