Kerala

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി

കാസർഗോഡ്: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ സിപ് ലൈൻ അപകടത്തിൽ മരിച്ച ഓപ്പറേറ്റർ സനൂപിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാമെന്ന് സമ്മതിച്ച് കമ്പനി. 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്ന് ഉറപ്പ് ഉറപ്പ് നൽകി. മരിച്ച സനൂപ് കൃഷ്ണ​ന്റെ കുടുംബത്തി​ന്റെ പ്രതിഷേധത്തെ തുടർന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മാനേജ്മെന്റോ സർക്കാരോ അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സനൂപിന്റെ മൃതദേഹം ഏറ്റെടുക്കാതെയായിരുന്നു കുടുംബം പ്രതിഷേധം നടത്തിയത്.

കുടുംബവുമായി നടത്തിയ ചർച്ചയിലാണ് 10 ലക്ഷം രൂപാ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചത്. ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

ചാമുണ്ഡിക്കുന്ന് സ്വദേശിയാണ് മരിച്ച 24 കാരനായ സനൂപ് കൃഷ്ണൻ. സഞ്ചാരികളെ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ സനൂപ് താഴേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി പുറപ്പെടുന്നതിനിടെ അബദ്ധത്തിൽ സനൂപി​ന്റെ കയ്യിൽ പിടിക്കുകയായിരുന്നു. 300 മീറ്ററോളം യുവതിയുടെ കൈ പിടിച്ച് സനൂപ് എത്തിയെങ്കിലും കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു.






News Desk
2026-09-06



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.