Kerala

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം; പരാതി നൽകി വ്യവസായി

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം; പരാതി നൽകി വ്യവസായി

കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം. ചെന്നൈ വ്യവസായി ഷർഷാദിന്റെ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസിന് ഷർഷാദ് പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തരവകുപ്പിന് കൈമാറി. ഷെർഷാദിൻ്റെ മൊഴി കൊച്ചി പൊലീസ് കമ്മീഷണർ രേഖപ്പെടുത്തി.

CPIM പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടും. തന്റെ അറസ്റ്റിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.പി ശശി അടക്കമുള്ളവരുടെ ഫോൺ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റുകളും പരിശോധിക്കാണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെടുന്നു. തന്റെ പരാതിയിൽ അന്വേഷണം നടത്തിയാൽ പി ശശിക്കെതിരായ കൂടുതൽ പരാതികൾ ഉയർന്നു വരും.

പൊലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അട്ടലൂരിയുടെ നിർദ്ദേശപ്രകാരം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ കൊച്ചി ഡി.സി.പിക്കാണ് അന്വേഷണ ചുമതല. സെപ്റ്റംബർ അഞ്ചിന് രാത്രി കൊച്ചി കമ്മീഷണറേറ്റിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിക്കഴിഞ്ഞു.






News Desk
2026-09-06



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.