കമ്പളക്കാട് : പ്രശസ്ത ഗായകൻ നിസാർ വയനാട് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഗൾഫ് നാടുകളിലെ സംഗീത വേദികളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ഒട്ടനവധി ഗാനമേളകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സംഗീതാസ്വാദകരുടെ പ്രിയങ്കരനായി മാറിയിരുന്നു. നാടൻ പാട്ടുകളിലും മാപ്പിളപ്പാട്ടുകളിലും തന്റെതായ ആലാപന ശൈലി കൊണ്ട് ശ്രദ്ധേയനാണ്.
നിലവിൽ ദുബായ് ദേര മങ്കുൾ ആസ്റ്റർ ഹോസ്പിറ്റലിലാണ് മൃതദേഹം ഉള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.