തളിപ്പറമ്പ: ആന്തൂർ നഗരസഭാ കൃഷിഭവൻ എസ് എച്ച് എം പദ്ധതിയിലൂടെ നടപ്പിലാക്കിയ പച്ചക്കറി കൃഷിത്തോട്ടം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ആന്തൂർ നാനോ അഗ്രി ഗ്രൂപ്പിനെ നേതൃത്വത്തിൽ തയ്യാറാക്കിയ പച്ചക്കറി കൃഷിയിടം ആന്തൂർ നഗരസഭ ചെയർപേഴ്സൺ
വി സതീദേവി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺപാച്ചേനി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു .
ഗ്രൂപ്പ് കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില പദ്ധതി വിശദീകരിച്ചു.ഓമന മുരളീധരൻ , കൊമ്പൻ കുഞ്ഞപ്പ
എന്നിവർ പ്രസംഗിച്ചു.
ഗ്രൂപ്പ് കൺവീനർ കെ ഭരതൻ സ്വാഗതവും സി പ്രശാന്തി നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.